തെഹ്രിക് ഇ ലബ്ബായി പാകിസ്താൻ പ്രതിഷേധക്കാരെ അടിച്ചമർത്തി പാകിസ്താൻ-പഞ്ചാബ് പോലീസ്.നിരവധി പ്രകടനക്കാർക്ക് ഇത് മൂലം ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി മേധാവി സാദ് ഹുസൈൻ റിസ്വിയുടെ നേതൃത്വത്തിലാണ് ഇസ്ലാമിക ഗ്രൂപ്പിന്റെ മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ലാഹോറിൽ ആരംഭിച്ച മാർച്ച് മുന്നോട്ട് നീങ്ങവെ സുരക്ഷാ സേന ലാത്തി ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു.
അർദ്ധസൈനികർ പ്രതിഷേധക്കാർക്കെതിരെ ആയുധങ്ങൾ ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്. പഞ്ചാബ് പോലീസിന്റെ കണക്കനുസരിച്ച്, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് മൂന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. എന്നിരുന്നാലും, യഥാർത്ഥ മരണസംഖ്യ വളരെ കൂടുതലായിരിക്കാമെന്ന് പ്രാദേശിക മാദ്ധ്യമ റിപ്പോർട്ടുകളും ദൃക്സാക്ഷി വിവരണങ്ങളും സൂചിപ്പിക്കുന്നു.
Discussion about this post