ഡല്‍ഹി: രാഹുല്‍ഗാന്ധി ബുദ്ധുവാണെന്നും രാഹുലിന് പൊതു ജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടുവെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി.രാഹുല്‍ഗാന്ധിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന് സ്വാമി.
ജെ.എന്‍.യുവില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചവരില്‍ കനയ്യ കുമാറുമുണ്ട്. ഇന്ത്യ രണ്ടാക്കുകയാണ് അയാളുടെ ലക്ഷ്യം എന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.എന്ത് മണ്ടത്തരങ്ങള്‍ കാട്ടാനും രാഹുലിനാകും പൊതുജനങ്ങളുടെ ആദരവ് രാഹുലിന് നഷ്ടപ്പെട്ടു. തങ്ങള്‍ക്ക് പുതിയ നേതൃത്വം വേണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തു നിന്ന് തന്നെ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ പോലെയുള്ളവര്‍ ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി വളരാത്തതെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
Discussion about this post