രാജ്യത്ത് ചുമമരുന്ന് കഴിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന.ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ Coldrif, റെഡ്നെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ Respifresh TR, ഷേപ്പ് ഫാർമയുടെ ReLife എന്നിവയുടെ പ്രത്യേക ബാച്ചുകളെക്കുറിച്ചാണ് ഈ മുന്നറിയിപ്പ്. ഈ ബാച്ചിലുള്ള മരുന്നുകൾ കണ്ടെത്തിയാൽ ആരോഗ്യ ഏജൻസിയെ ഉടൻ അറിയിക്കണമെന്ന് WHO അതത് രാജ്യങ്ങളിലെ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സിറപ്പുകളുടെ ഉപയോഗം ജീവന് ഭീഷണിയാകുന്ന അസുഖങ്ങൾക്ക് കാരണമായേക്കാമെന്ന് WHO അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡോ.പ്രവീൺ സോനിക്ക് ഈ മരുന്ന് നിർദേശിച്ചതിന് 10% കമ്മീഷൻ ലഭിച്ചതായി പോലീസ് സെഷൻസ് കോടതിയെ അറിയിച്ചു. കോൾഡ്രിഫ് സിറപ്പ് നിർമ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ശ്രേഷൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറർ എന്ന സ്ഥാപനമാണ് ഡോ.പ്രവീൺ സോണിക്ക് കമ്മീഷൻ നൽകിയത്.












Discussion about this post