കൊച്ചി: ദക്ഷിണമേഖല നാവിക കമാൻഡ് സംഘടിപ്പിക്കുന്ന കൊച്ചിയുടെ സ്വന്തം കായികോത്സവമായ കൊച്ചി നേവി മാരത്തണിൻ്റെ (കെഎൻഎം 25) ആറാം പതിപ്പിന് ഒരുക്കങ്ങൾ തുടങ്ങി. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 21-നാണ് ഇത്തവണ കൊച്ചി നേവി മാരത്തൺ നടക്കുക. പലപ്രായത്തിലുള്ള ഏഴായിരത്തിലധികം കായികപ്രേമികളാണ് നേവിക്കൊപ്പം കൊച്ചിയിലൂടെ ഓടുക. ഇതൊരു റെക്കോഡ് ആയി മാറുമെന്നാണ് നേവി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നേവി മാരത്തണിന് 5.000 പേരായിരുന്നു പങ്കെടുത്തത്. 21 കിലോമീറ്ററിന്റെ ഹാഫ് മാരത്തൺ, 10 കി.മീ റൺ, അഞ്ച് കിലോമീറ്ററിൻ്റെ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാ യാണ് മത്സരം നടത്തുക. ഇതാദ്യമായി’ ഫാമിലി റണ്ണും’ നേവി മാരത്തണിലുണ്ട്. അഞ്ച് കിലോമീറ്റർ ഫൺ റണ്ണിൻ്റെ ഭാഗമായിട്ടായിരിക്കും ഇത് നടത്തുക.
‘മത്സരം എന്നതിനപ്പുറം ആരോഗ്യത്തിൻ്റെയും ഫിറ്റ്‌നസിൻ്റെയും സാഹോദര്യത്തിന്റെയും ഉത്സവമായാണ് നേവി ഇതിനെ കാണുന്നത്…’ കെഎൻഎം-25ൻ്റെ ഓർഗനൈസറും നേവൽ എയർ ക്രാഫ്റ്റ് യാർഡ് സൂപ്രണ്ടുമായ കമഡോർ സുധീർ റെഡ്ഡി ഒരുക്കങ്ങൾ വിശദീകരിക്കുന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു. വില്ലിങ്ടൺ ഐലൻഡിലെ പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന് (പോർട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രൻ സ്പോർട്‌സ് കോംപ്ലക്‌സിലാണ് മാരത്തൺ തുടങ്ങുക. റൂട്ട് സംബന്ധിച്ചുള്ള വിശദീകരണം വൈകാതെ പുറത്തുവിടും.
മാരത്തണിന്റെ ഓൺലൈൻ രജിസ്ട്രേഷൻ www.kochinavymarathon.com എന്ന വെബ്സൈറ്റിലൂടെ തുടങ്ങിക്കഴിഞ്ഞെന്ന് കമഡോർ സുധീർ റെഡ്ഡി വ്യക്തമാക്കി. ഒക്ടോബർ 31-ന് മുമ്പ് രജി സ്റ്റർ ചെയ്യുന്നവർക്ക് സൂപ്പർ ഏർലി ബേർഡ് ഡിസ്‌കൗണ്ടായി 25 ശതമാനവും നവംബർ 15-ന് മുൻ പായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർലി ബേർഡ് ഡിസ്‌കൗണ്ടായി 10 ശതമാനവും രജിസ്ട്രേഷൻ ഫീസിൽ ഇളവ് ലഭിക്കും ഇരുപതോ അതിലധികമോപേരുള്ള ഗ്രൂപ്പ് ആയി രജിസ്റ്റർ ചെയ്യുന്നവർ ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും.
നേവി മാരത്തണിൻ്റെ ഭാഗമായി പുതുതായി അവതരിപ്പിക്കുന്ന ‘ഫാമിലി റണ്ണിൽ’ 12 വയസ്സി ന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ഒരുമിച്ച് ഓടാം. അഞ്ച് കിലോമീറ്റർ ഫൺ റണ്ണിനൊപ്പമായിരിക്കും കുടുംബത്തോടെയുള്ള ഈ ഓട്ടവും. അച്ഛനും അമ്മയ്ക്കും ഒപ്പം രണ്ട് കു ട്ടികൾക്ക് വരെ ഈ ഫാമിലി ഓട്ടത്തിൽ പങ്കെടുക്കാം. ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരള ത്തിലെ സ്‌കൂളുകൾ. കോളേജുകൾ, കോർപ്പറേറ്റ് കമ്പനികൾ എന്നിവിടങ്ങളിൽ നിന്നും സ്ഥിരമായി മാരത്തണിൽ പങ്കെടുക്കുന്നവർ, അമെച്ചർ ഓട്ടക്കാർ, കുടുംബങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്ന് റെക്കോഡ് പങ്കാളിത്തമാണ് നേവി ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇക്കാരണ ത്താൽ ഒരുക്കങ്ങളും വിപുലമായ തോതിലാണ്. കെഎൻഎം-25ന് മുന്നോടിയായി നവംബർ, ഡി സംബർ മാസങ്ങളിൽ കൊച്ചിയിലെ പ്രധാന ഇടങ്ങളിൽ ‘പ്രമോ റൺ’ രണ്ടുതവണ സംഘടിപ്പിക്കും.
കെഎൻഎം25-ൻ്റെ അഞ്ച് കിലോമീറ്റർ മാരത്തണിന് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സൂ പ്ലർ ഏർലിബേർഡ് രജിസ്ട്രേഷന് 450-ഉം ഏർലി ബേർഡിന് 540-ഉം ആയിരിക്കും ഫീസ്. 10 കിലോ മീറ്റർ മാരത്തണിന് 900 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സൂപ്പർ ഏർലിബേർഡിന് 675രൂപയും ഏർലി ബേർഡിന് 810 രൂപയുമായിരിക്കും ഫീസ്. 21 കിലോമീറ്റർ മാരത്തണിന് 1,100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സൂപ്പർ ഏർലി ബേർഡിന് 825 രൂപയും ഏർലി ബേർഡിന് 990രൂപയുമായി രിക്കും ഫീസ്. ഹാഫ് മാരത്തണിന് ഗ്രൂപ്പ് രജിസ്ട്രേഷന് ഒരാൾക്ക് 1,100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഏർലിബേർഡിനാകുമ്പോൾ ഇത് 825 രൂപയായിരിക്കും. 10 കിലോമീറ്റർ റണ്ണിന് ഒരാൾക്ക് 900 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഏർലിബേർഡിന് 675 രൂപയായിരിക്കും ഫീസ്. അഞ്ച് കി ലോമീറ്റർ ഫാമിലി ഫൺ റണ്ണിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഏർലി ബേർഡ് ഇളവെന്ന നിലയിൽ 450 രൂപയാണ് ഫീസ്
Discussion about this post