ന്യൂഡൽഹി; ബീഹാറിൽ വീണ്ടും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ . നവംബർ 14-ന് തെരഞ്ഞെടുപ്പ് ഫലം വരുന്ന നവംബർ 14-ന് ബീഹാർ നാലാമത്തെ ദീപാവലി ആഘോഷിക്കായിരിക്കുമെന്നും അമിത്ഷാ പ്രഖ്യാപിച്ചു. ഈ തിരഞ്ഞെടുപ്പിൽ ലാലുവും രാഹുലും തുടച്ചുനീക്കപ്പെടുമെന്നും അമിത്ഷാ വ്യക്തമാക്കി. ഛപ്രയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
ബിഹാറിനെ വികസിത സംസ്ഥാനമാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയമെന്നും രാഹുലിനും കൂട്ടർക്കും കഴിയില്ല, ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരിന് മാത്രമേ ഇത് നേടിയെടുക്കാൻ കഴിയൂ എന്നും അമിത് ഷാ പറഞ്ഞു.”ഇത്തവണ ബീഹാറിലെ ജനങ്ങൾക്ക് നാല് ദീപാവലികൾ ആഘോഷിക്കാനുള്ള അവസരം ലഭിക്കുമെന്നായിരുന്നു അമിത്ഷായുടെ വാക്കുകൾ.
ആദ്യത്തെ ദീപാവലി രാമ രാവണയുദ്ധത്തിന് ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തുന്ന ദിവസത്തിൻറെ ഓർമ്മയ്ക്ക് ആഘോഷിക്കും. രണ്ടാം ദീപാവലി – ഗവൺമെന്റ് പദ്ധതി പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിൽ 10,000 രൂപ നിക്ഷേപിച്ചതിന്റെ ആഘോഷമായിരിക്കും. മൂന്നാം ദീപാവലി – സാധനങ്ങളുടെ ജിഎസ്ടി നിരക്ക് 5% ആയി കുറച്ചതിൻറെ ആഘോഷമായിരിക്കും. നാലാമത്തെ ദീപാവലി – വോട്ടെണ്ണൽ ദിവസമായ നവംബർ 14 ന് ആഘോഷിക്കും.
2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 6 ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17 വെള്ളിയാഴ്ചയാണ്.
Discussion about this post