ചണ്ഡീഗഡ് : പഞ്ചാബിൽ ഗരീബ് രഥ് ട്രെയിനിന് തീപിടിച്ചു. ഫത്തേഗഢ് സാഹിബിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീ പിടിക്കുകയായിരുന്നു. ബീഹാറിലേക്ക് പോവുകയായിരുന്ന അമൃത്സർ-സഹർസ ഗരീബ് രഥ് ട്രെയിനിൽ ആണ് തീപിടുത്തം ഉണ്ടായത്.
മൂന്ന് എസി കോച്ചുകളിലാണ് തീപിടുത്തം ഉണ്ടായത്. അപകടം യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തിൽ ഒരു സ്ത്രീക്ക് കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മറ്റ് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, സിർഹിന്ദ് മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മൂന്ന് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ഈ കോച്ചുകൾ ട്രെയിനിൽ നിന്നും നീക്കം ചെയ്ത് മാറ്റിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതപ്പെടുന്നത്.
Discussion about this post