നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒ.രാജഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്, കഴക്കൂട്ടത്ത് വി.മുരളീധരന്, കാട്ടാക്കട പി.കെ കൃഷ്ണദാസ് എന്നിവര്‍ മത്സരിക്കും.
പാലക്കാട് ശോഭാ സുരേന്ദ്രനും ആറന്മുളയില് എം.ടി രമേശും ചെങ്ങന്നൂരില്‍ പി.എസ് ശ്രീധരന് പിള്ളയുമാണ് സ്ഥാനാര്‍ത്ഥികളാകും. കെ.സുരേന്ദ്രന്(മഞ്ചേശ്വരം), സി. സദാനന്ദന്(കൂത്തുപറമ്പ്), കെ.പി ശ്രീശന്(കോഴിക്കോട് നോര്‍ത്ത്), സി.കെ പദ്മനാഭന്(കുന്നമംഗലം), സയിദ് ബാദുഷ തങ്ങള്‍(മലപ്പുറം), രവി തേലത്ത്(തവനൂര്‍), കെ.കെ സുരേന്ദ്രന്(പൊന്നാനി), രേണു സുരേഷ്(കോങ്ങാട്), ഷാജുമോന്‍ വട്ടേക്കാട്(ചേലക്കര), എ.എന്‍ രാധാകൃഷ്ണന്(മണലൂര്‍), എ.നാഗേഷ്(പുതുക്കാട്), എന്‍.കെ മോഹന്‍ദാസ്(എറണാകുളം), എന്‍.ചന്ദ്രന്(ദേവികുളം), ജോര്‍ജ്ജ് കുര്യന്(പുതുപ്പള്ളി), പി.എം വേലായുധന്(മാവേലിക്കര) എന്നിവരാണ്ആദ്യഘട്ട പട്ടികയില്‍ ഉള്ളത്.
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള യോഗങ്ങള്‍ തുടരുകയാണ്.
Discussion about this post