Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ…ഓറഞ്ച്,യെല്ലോ അലർട്ടുകൾ; ജാഗ്രതയാവാം…ഇടിമിന്നലുണ്ട്..

by Brave India Desk
Oct 18, 2025, 05:29 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

 

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അടുത്ത അഞ്ചുദിവസം ഇടിമിന്നലിനും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Stories you may like

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട്. ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ടുള്ളത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags: rain
Share
Tweet
SendShare

Latest stories from this section

സെറ്റിൽ വച്ച് പഴം കിട്ടാത്തതിൽ പിണങ്ങിപ്പോയിട്ടുണ്ട്; രസകരമായ അനുഭവം ഓർത്തെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

Latest News

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ജീവിതത്തിൽ ഒന്നുമായില്ലെന്ന തോന്നലുണ്ടോ? ഒറ്റരാത്രി കൊണ്ടുമാറും; ചാണക്യതന്ത്രം നിസാരമല്ല

ഭാര്യയോട് ഭർത്താവ് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ; ദാമ്പത്യം തകരാതിരിക്കാൻ ചാണക്യൻ പറയുന്നത് കേൾക്കൂ

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തേടി സർക്കാർ; 4 വിഭാഗങ്ങളിൽപ്പെട്ട നായ്ക്കൾക്ക് ദയാവധം, കർശന മാർഗരേഖ പുറത്ത്

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

അതിർത്തികൾ വഴിമുടക്കി, ഒടുവിൽ വിമാനമാർഗ്ഗം പ്രിയതമരിലേക്ക്;150 സിന്ധ് വധുക്കൾ ഇന്ത്യയിലെത്തി വിവാഹിതരായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies