ധാക്ക : ബംഗ്ലാദേശിനെ നടുക്കി ധാക്ക വിമാനത്താവളത്തിൽ വൻ തീപിടുത്തം. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് വലിയതോതിലുള്ള തീപിടുത്തം ഉണ്ടായത്. വ്യോമസേനയും അഗ്നിശമനസേനകളും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീപിടുത്തമുണ്ടായതിനെത്തുടർന്ന് എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്നുണ്ടായ തീ പിന്നീട് ആളിപ്പടരുകയായിരുന്നു. വിമാനത്താവളത്തിലെ കാർഗോ ടെർമിനലിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Discussion about this post