അതിർത്തിയിൽ അഫ്ഗാനിസ്ഥാന്റെ പ്രതിരോധം കനക്കുന്നതിനിടെ സമനില തെറ്റിയ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ അരിശം തീർക്കുന്നത് ഇന്ത്യയെ പരോക്ഷമായി ഭീഷണിപ്പെടുത്തി. പുതിയ പ്രകോപനം ഉണ്ടായാൽ,പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും പാകിസ്താന്റെ പ്രതികരണമെന്ന് അസിം മുനീർ അവകാശപ്പെട്ടു.
ഭൂമിശാസ്ത്രപരമായ വിശാലത നൽകുന്ന സുരക്ഷിതത്വത്തെ കുറിച്ചുള്ള ഇന്ത്യയുടെ മിഥ്യാധാരണയെ പാക് സൈന്യം തകർത്തെറിയുമെന്നും അസിം മുനീർ അവകാശപ്പെടുന്നു.സംഘർഷ മേഖലകളും ആശയവിനിമയ മേഖലകളും തമ്മിലുള്ള വ്യത്യാസങ്ങൾ കുറയുന്നതോടെ, നമ്മുടെ ആയുധ സംവിധാനങ്ങളുടെ വ്യാപ്തിയും മാരകതയും ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ യുദ്ധമേഖലയുടെ തെറ്റിദ്ധാരണാജനകമായ പ്രതിരോധശേഷിയെ തകർക്കുമെന്നാണ് അസിം മുനീറിന്റെ പരാമർശം. ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിലുള്ള പ്രീമിയർ പാകിസ്താൻ മിലിട്ടറി അക്കാദമിയിൽ നടന്ന സൈനിക കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അസിം മുനീർ.
ആണവവത്കൃതമായ ലോകത്ത് യുദ്ധത്തിന് ഇടമില്ല. എങ്കിലും, ചെറിയൊരു പ്രകോപനം പോലും നിർണായകവും അതിശക്തവുമായ പ്രതികരണത്തിനിടയാക്കുമെന്നും അസിം മുനീർ ഭീഷണിപ്പെടുത്തി. അരാജകത്വത്തിനും അസ്ഥിരതയ്ക്കും കാരണക്കാരായവരുടെ കണക്കുകൂട്ടലുകൾക്കുമപ്പുറമായിരിക്കും പ്രതികാര നടപടികളിൽ കൂടി ഉണ്ടാകുന്ന ആഘാതം. സൈനികവും സാമ്പത്തികവുമായ കനത്ത നഷ്ടമുണ്ടാകും. ഇതിന്റെ പൂർണ ഉത്തരവാദിത്വം ഇന്ത്യയ്ക്കായിരിക്കുമെന്നും അസിം മുനീർ പറഞ്ഞു.
ഭീകരവാദത്തെ ആയുധമാക്കി പാകിസ്താനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നു. ഭീകരവാദ ആരോപണങ്ങൾ വഴി പാക് സൈന്യത്തെ തകർക്കാൻ കഴിയില്ലെന്നും അഫ്ഗാൻ പ്രതിരോധങ്ങളെ തിവിടുപൊടിയാക്കുമെന്നും. പാകിസ്താൻ സമാധാന പ്രിയരായ രാജ്യമാണെന്നും സയ്യിദ് അസം മുനീർ പറഞ്ഞു.
Discussion about this post