ന്യൂഡൽഹി : കൊളോണിയൽ ചരിത്രത്തെ മാറ്റിമറിച്ച് പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ഇനി ബ്രിട്ടീഷ് റോയൽ എയർഫോഴ്സിനെ ഇന്ത്യൻ വ്യോമസേന പരിശീലിപ്പിക്കും. യുദ്ധവിമാന പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനത്തിനാണ് ഇന്ത്യൻ വ്യോമസേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിട്ടുള്ളത്.
യുകെ എയർഫോഴ്സിലെ പൈലറ്റുമാർക്ക് യുദ്ധവിമാന പരിശീലനം നൽകുന്നതിനായി മൂന്നുവർഷത്തോളം ഇന്ത്യൻ ഉദ്യോഗസ്ഥർ യുകെയിൽ ഉണ്ടായിരിക്കുന്നതാണ്. വെയിൽസിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ആംഗ്ലെസിയിലെ ഒരു പരിശീലന സ്കൂളിൽ വെച്ചായിരിക്കും ഈ പരിശീലന പരിപാടികൾ നടക്കുക. യുകെയിലെ അടുത്ത തലമുറയിലെ യുദ്ധവിമാന പൈലറ്റുമാർ ബിഎഇ ഹോക്ക് ടിഎംകെ2 വിമാനത്തിൽ പരിശീലനം നേടുന്ന നാലാം നമ്പർ സ്കൂളാണിത്. നൂതന പൈലറ്റ് പരിശീലനത്തിനായി ഐഎഎഫ് ഉപയോഗിക്കുന്നതാണ് ബിഎഇ ഹോക്ക് ടിഎംകെ2 വിമാനങ്ങൾ.
ഇന്ത്യയും യുകെയും തമ്മിൽ അടുത്തിടെ ഉണ്ടാക്കിയ ഒരു സുപ്രധാന കരാറിന്റെ ഭാഗമായാണ് ഈ നീക്കം. ഐഎഎഫിലെ യോഗ്യതയുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാരെ യുകെ റോയൽ എയർഫോഴ്‌സ് പരിശീലനത്തിൽ സംയോജിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായി
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ മുംബൈ സന്ദർശന വേളയിൽ ഇന്ത്യയും യുകെയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
Discussion about this post