തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാൻ സമ്മതം അറിയിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സിപിഐയുടെ കനത്ത എതിർപ്പിനെ മറികടന്നാണ് സംസ്ഥാനത്തിന്റെ ഈ തീരുമാനം. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ് കാര്യപരിപാടി നടപ്പിലാക്കുന്നതിന്റെ പേരാണ് എന്‍എപി എന്നാണ് സിപിഐ വിമർശനമുന്നയിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനോടൊപ്പം കേരളം ചേരരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിഷയം വീണ്ടും ആവശ്യപ്പെട്ടു.
എന്നാൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നത് എന്തിനാണ് വെറുതെ കളയുന്നത് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും 1476 കോടി രൂപ എന്തിന് കളയണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. അടുത്തയാഴ്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും സഹമന്ത്രിയേയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കാണും.
മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഐ ശക്തമായ എതിർപ്പാണ് ഉന്നയിച്ചിരുന്നത്. സ്കൂൾ കരിക്കുലത്തെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റാണ് കേന്ദ്രത്തിന്റെ ശ്രമം എന്ന് സിപിഐ കുറ്റപ്പെടുത്തി. എന്നാൽ
സംസ്ഥാനത്തിനുള്ള ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് വി ശിവൻകുട്ടി സൂചിപ്പിച്ചു. ആ അപകടത്തിൽ ചെന്ന് ചാടേണ്ടതില്ല എന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചിട്ടുള്ളത്.
Discussion about this post