ഹോങ്കോങ്ങ് : ഹോങ്കോങ്ങ് വിമാനത്താവളത്തിൽ വിമാനം കടലിലേക്ക് വീണ് അപകടം. ലാൻഡിങ്ങിനിടയിൽ റൺവേയിൽ നിന്നും തെന്നി മാറിയ വിമാനം കടലിലേക്ക് മറിയുകയായിരുന്നു. ദുബായിൽ നിന്നും വന്ന ചരക്ക് വിമാനം EK9788 ആണ് അപകടത്തിൽ പെട്ടത്. റൺവേക്ക് സമീപം ഉണ്ടായിരുന്ന പട്രോളിംഗ് വാഹനത്തിൽ ഇടിച്ച ശേഷമാണ് വിമാനം കടലിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർ മരിച്ചു.
അപകടത്തിൽ രണ്ട് സുരക്ഷാ ജീവനക്കാരാണ് മരിച്ചത്. എയർപോർട്ടിലെ പട്രോളിംഗ് സുരക്ഷ ഡ്യൂട്ടി നടത്തിയിരുന്ന വാഹനത്തിൽ ഉണ്ടായിരുന്നവരായിരുന്നു ഈ ജീവനക്കാർ. ചരക്ക് വിമാനം ഈ വാഹനത്തെ ഇടിച്ച ശേഷമാണ് സുരക്ഷാ വേലി തകർത്ത് കടലിലേക്ക് മറിഞ്ഞത്. വിമാനം വെള്ളത്തിൽ മുങ്ങിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാർ രക്ഷപ്പെട്ടു.
ദുബായിൽ നിന്ന് ഹോങ്കോങ്ങിലേക്ക് വന്ന തുർക്കിയിലെ എസിടി എയർലൈൻസിന്റെ ബോയിംഗ് 747 വിമാനമാണ് അപകടത്തിൽ പെട്ടത്. നാല് ജീവനക്കാരായിരുന്നു വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതരായി രക്ഷപ്പെടുത്തി. അപകടത്തിന്റെ കാരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Discussion about this post