മുംബൈ : ദീപാവലിക്ക് പിന്നാലെ ചൊവ്വാഴ്ച ഓഹരി വിപണിയിൽ പ്രത്യേക മുഹൂർത്ത വ്യാപാര സെഷൻ നടന്നു. മുഹൂർത്ത വ്യാപാരത്തിന് ഓഹരി വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായത്. സെൻസെക്സ് 200 പോയിന്റിലധികവും നിഫ്റ്റി 25900 ന് മുകളിലും ഉയർച്ച കൈവരിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ഉച്ചയ്ക്ക് 1:45 മുതൽ 2:45 വരെയാണ് മുഹൂർത്ത വ്യാപാരം നടത്തിയത്.
ഹിന്ദു കലണ്ടറിലെ പുതിയ സാമ്പത്തിക വർഷമായ സംവത് 2082 ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മുഹൂർത്ത വ്യാപാരം നടത്തുന്നത്. പ്രത്യേക മുഹൂർത്ത വ്യാപാര സെഷനിൽ, സെൻസെക്സ് 245.90 പോയിന്റ് ഉയർന്ന് 84,609.27 ൽ ആരംഭിച്ചു, നിഫ്റ്റി 81.70 പോയിന്റ് ഉയർന്ന് 25,924.85 ൽ ആരംഭിച്ചു. മുഹൂർത്ത വ്യാപാരത്തിൽ ഇൻഫോസിസും സ്വിഗ്ഗിയും മികച്ച നേട്ടം കൈവരിച്ചത്.
എല്ലാ വർഷവും, ഈ ശുഭദിനത്തിൽ നിക്ഷേപകർ ലക്ഷ്മി പൂജ നടത്തുകയും ഭാഗ്യത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വ്യാപാരം നടത്തുകയും ചെയ്യുന്നു. ഇന്ത്യൻ നിക്ഷേപ സമൂഹം ഇത് സാമ്പത്തിക പുതുവർഷത്തിന്റെ തുടക്കമായാണ് കണക്കാക്കുന്നത്. ഈ ദിവസം നടത്തുന്ന ഒരു മണിക്കൂർ പ്രതീകാത്മക വ്യാപാര സെഷനാണ് മുഹൂർത്ത വ്യാപാരം.
Discussion about this post