ഒരു പുതിയ തലമുറയുടെ വിചിത്രമായ, പക്ഷേ വേദനയേറിയ ശീലമാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത് — ബാത്റൂം ക്യാംപിങ്.കുറച്ച് മിനുട്ടുകൾക്കോ, മണിക്കൂറുകളോളംവരെയോ ബാത്റൂമിൽ സ്വയം പൂട്ടിയിരിക്കുകയാണ് ഇവർ ചെയ്യുന്നത്. മാനസിക രക്ഷയ്ക്കായാണ് ഈ ശീലം എന്ന് പറയുമ്പോഴാണ് ഇതിൻ്റെ ഗൗരവം മനസിലാവുന്നത്.ബാത്ത്റൂം ക്യാംപിങ്ങിൽ അഭയം തേടുന്ന ജെൻ സികൾ പറയുന്നു: “അവിടെ മാത്രം എനിക്ക് സമാധാനമുണ്ട്.”
വീട്ടിലെത്തുമ്പോൾ ഭാവിയെ കുറിച്ചുള്ള മാതാപിതാക്കളുടെ പ്രതീക്ഷകൾ, ജോലിസ്ഥലത്തെ സമ്മർദ്ദം, സോഷ്യൽമീഡിയയിൽ താരതമ്യം, ഇതെല്ലാം ചേർന്ന് മുറിവേറ്റിരിക്കുകയുമാണ് യുവതലമുറയുടെ മനസ്. ആ മുറിവിന് ബാത്റൂമിന്റെ നിശബ്ദത തന്നെയാണ് ചെറിയൊരു മരുന്നായി അവർ ഉപയോഗിക്കുന്നതും. മാനസിക സമ്മർദങ്ങൾക്കിടയിൽ, ജോലിയുടെ ബഹളത്തിൽ നിന്ന് ഒന്ന് ‘സൈലന്റ് മോഡ്’ ആകാൻ വേണ്ടി ജെൻ സികൾ (Gen Z) ബാത്ത്റൂമുകൾ തെരഞ്ഞെടുക്കുകയാണ്.കൈയിൽ ഫോൺ, ചെവിയിൽ ഇയർഫോൺ, മനസിൽ അല്പം ഉന്മാദം — അതെ, ഇതാണ് പുതിയ തലമുറയുടെ മൈൻഡ് ഡിറ്റോക്സ് രീതി. പുറത്ത് ലോകം തിരക്ക് പിടിച്ചോടുമ്പോൾ, ബാത്റൂമിന്റെ മതിലുകൾ നിശബ്ദത നൽകുന്നു.അവിടെ ആരും നിങ്ങളെ വിലയിരുത്തുന്നില്ല, ആരും ചോദ്യങ്ങൾ ചോദിക്കുന്നില്ല.
എന്താണ് ബാത്ത്റൂം ക്യാംപിങ്?
ബാത്ത്റൂമിലിരുന്ന് ഒരു പാട്ട് കേൾക്കുക, ഇൻസ്റ്റഗ്രാം സ്ക്രോൾ ചെയ്യുക, അല്ലെങ്കിൽ വെറുതെയിരിക്കുക — ഇതെല്ലാം തന്നെയാണ് ബാത്ത്റൂം ക്യാംപിങ്.
“മുറിയിൽ ഇരിക്കുമ്പോൾ അമ്മ വിളിക്കും, ഫോണിൽ നോക്കുമ്പോൾ ബോസ് മെയിൽ അയക്കും…പക്ഷേ ബാത്ത്റൂമിൽ ഇരിക്കുമ്പോൾ ലോകം തന്നെ ‘Do Not Disturb’ ആകുമെന്ന് ജെൻസിക്കാർ പറയുന്നു, “മനസമാധാനം വേണെങ്കിൽ ബെഡ്റൂമിൽ ഇരിക്കാമല്ലോയെന്ന് പലരും ചോദ്യമുന്നേയിച്ചേക്കാം. പക്ഷേ, ജെൻ സികൾക്ക് അത് അത്ര എളുപ്പമുള്ള കാര്യമല്ല.ബെഡ്റൂം ഇപ്പോൾ വർക്ക് ഫ്രം ഹോം, നെറ്റ്ഫ്ളിക്സ് തിയേറ്റർ, സ്ക്രോളിഗ് സ്റ്റേഷൻ മുതലായവയായിക്കഴിഞ്ഞു.അവിടെ മനസിന് ഒന്ന് വിശ്രമം കിട്ടാൻ പോലും അവസരം ഇല്ല. ബാത്ത്റൂമിൻ്റെ കാര്യമെടുത്താൽ പുറത്ത് ശബ്ദമില്ല,ജനാലകളില്ല,ആരും അകത്തേക്കു നോക്കില്ല. അത് കൊണ്ട് അവിടെ ഇരിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു. സോപ്പ്, ഷാംപൂ, ലോഷൻ — ഇവയുടെ സുഗന്ധം പോലും മെഡിറ്റേഷന് സമാനമാകുന്നു,
ശരീരശുചിത്വത്തിനായി ഉള്ള വസ്തുക്കൾ മനസ്സിനെ ശാന്തമാക്കുന്ന ഉപാധികളായി മാറുന്ന അവസ്ഥയാണ് ബാത്ത്റൂം ക്യാംപിങ്ങിൽ സംഭവിക്കുന്നത്.
ബാത്ത്റൂം ക്യാംപിങിനെ കുറിച്ച് സൈക്കോളജിസ്റ്റുകൾ പറയുന്നത് ലളിതമാണ്. ബാത്ത്റൂം ക്യാംപിങ് ഒരു coping mechanism ആണ്.
ആളുകൾക്ക് അവരുടെ personal boundary എങ്കിലും നിലനിർത്താൻ ശ്രമിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.ഒറ്റപ്പെട്ടിരിക്കാൻ ഉള്ള ഒരു ചെറു ഇടം, മറ്റാരും കാണാത്തത്,സ്വയം മനസ്സിലാക്കാനുള്ള ഇത്തിരി സമയം. “അവിടെ കരയാനും, ചിരിക്കാനും, ശാന്തമായി ഇരിക്കാനും കഴിയും.”
ഒരു തരത്തിൽ, ഇത് മനസിന്റെ reboot button തന്നെയാണ്.
ചുരുക്കി പറഞ്ഞാൽ ബാത്ത്റൂം ക്യാംപിങ് പുതിയ തലമുറയുടെ ഫാഷൻ അല്ല, ഏകാന്തതയുടെ ചിഹ്നം ആണ്.മനസ്സ് അലട്ടുമ്പോൾ, ചിലപ്പോൾ ഒരു ബാത്ത്റൂം മതിയാകും – സ്വയം കേൾക്കാൻ.











Discussion about this post