മുംബൈ : പ്രശസ്ത ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ സച്ചിൻ സാങ്‌വി ലൈംഗിക പീഡന കേസിൽ അറസ്റ്റിൽ. സംഗീത ആൽബത്തിൽ വേഷം നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് സച്ചിൻ സാങ്‌വി അറസ്റ്റിലായിട്ടുള്ളത്. സ്ത്രീ 2 ‘ , ‘ഭേദിയ’ എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് സച്ചിൻ സാങ്‌വി.
20 വയസ്സുകാരിയായി യുവതിയാണ് സംഗീത സംവിധായകനെതിരെ പരാതി നൽകിയിരിക്കുന്നത്.
2024 ഫെബ്രുവരിയിലാണ് താൻ സാങ്‌വിയുമായി പരിചയപ്പെട്ടതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം അയച്ചതായും ഇരയായ യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. സാങ്‌വി തന്റെ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി വിവാഹാഭ്യർത്ഥന നടത്തിയെന്നും പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.
കേസിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് സച്ചിൻ സാങ്‌വിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രശസ്ത സംഗീതസംവിധായക ജോഡികളായ സച്ചിൻ-ജിഗാറിന്റെ ഭാഗമായാണ് സച്ചിൻ സാങ്‌വി ബോളിവുഡിലേക്ക് ചുവട് വച്ചിരുന്നത്. ഭാരതീയ ന്യായ സംഹിതയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം സച്ചിൻ സാങ്‌വിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.









Discussion about this post