മുംബൈ : മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്ക് 2025ൽ പുതിയ ഒരു പ്രഖ്യാപനം നടത്തി ഇന്ത്യ. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് ഒരു പുതിയ സർവീസ് ആരംഭിക്കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഷിപ്പിംഗ്, ജലഗതാഗത, തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും ശ്രീലങ്കൻ സഹമന്ത്രിയായ മന്ത്രി അനുര കുരുനാട്ടിലകെയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം പുറത്തുവട്ടിരിക്കുന്നത്.
നിലവിൽ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലായി തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്ക് ഒരു ഫെറി സർവീസ് പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സെഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഫെറി സർവീസ് രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിൽ പ്രവർത്തനം നടത്താനാണ് ആലോചനയുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര ബന്ധം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നിലവിലുള്ള റൂട്ടുകൾക്ക് പുറമേ പുതിയ റൂട്ടുകളിൽ ഫെറി സർവീസുകൾ നടത്തുന്നതിനെക്കുറിച്ചുമുള്ള ചർച്ചകളാണ് ശ്രീലങ്കൻ മന്ത്രിയുടെ മുംബൈ സന്ദർശനത്തിൽ ഉണ്ടായതെന്ന് കേന്ദ്ര തുറമുഖ കാര്യമന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യ മാരിടൈം വീക്ക് 2025 ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദശകത്തിൽ സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ വരുത്തിയ പരിഷ്കാരങ്ങൾ കാരണം, ആഗോള സമുദ്ര ഭൂപടത്തിൽ ഇന്ത്യ ഒരു ഉയർന്നുവരുന്ന ശക്തിയായി മാറിയിരിക്കുന്നു എന്ന് അമിത് ഷാ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ സമുദ്ര ചരിത്രം 5000 വർഷം പഴക്കമുള്ളതാണെന്നും ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ഒരു പുതിയ സമുദ്ര ചരിത്രം രചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മാരിടൈം വീക്കിൽ നടത്തിയ പ്രസംഗത്തിൽ, വികസിത ഇന്ത്യയുടെ ശക്തമായ സ്തംഭങ്ങളിലൊന്നാണ് സമുദ്ര മേഖലയെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും അഭിപ്രായപ്പെട്ടു.












Discussion about this post