Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇറാൻ പുതിയ പരമാധികാരി മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ; ഒരു കാൽ നഷ്ടപ്പെട്ടതായും കോമയിലാണെന്നും റിപ്പോർട്ട്!

by Brave India Desk
Mar 13, 2026, 10:51 am IST
in International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഇറാൻ്റെ പുതിയ പരമാധികാരി മുജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അധികാരമേറ്റ 56-കാരനായ മുജ്തബ ഖമേനി നിലവിൽ കോമയിലാണെന്നും അദ്ദേഹത്തിൻ്റെ ഒരു കാൽ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് ടാബ്ലോയിഡായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് പിതാവ് അലി ഖമേനി കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണോ മുജ്തബയ്ക്കും പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, അദ്ദേഹം നിലവിൽ ഭരണകാര്യങ്ങളിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് സൂചന. ടെഹ്‌റാനിലെ സീന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അതീവ രഹസ്യമായും കനത്ത സുരക്ഷയിലുമാണ് അദ്ദേഹത്തിൻ്റെ ചികിത്സ നടക്കുന്നത്.

മുജ്തബ ഖമേനിയുടെ ആമാശയത്തിനും കരളിനും ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ആരോഗ്യ മന്ത്രിയും പ്രമുഖ ട്രോമ സർജനുമായ മുഹമ്മദ് റെസ സഫർഗന്ദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ. ആശുപത്രിയുടെ ഒരു ഭാഗം പൂർണ്ണമായും സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. അതേസമയം, രാജ്യത്ത് ഭരണസ്തംഭനമില്ലെന്ന് വരുത്തിത്തീർക്കാൻ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പരമാധികാരിയുടെ പേരിൽ പ്രസ്താവനകൾ പുറത്തുവിടുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിൻ്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും അറിയിച്ചുകൊണ്ടുള്ള മുജ്തബയുടെ സന്ദേശം വാർത്താ അവതാരകനാണ് വായിച്ചത്. എന്നാൽ നേരിട്ടുള്ള ദൃശ്യങ്ങളോ ശബ്ദ സന്ദേശമോ പുറത്തുവിടാത്തത് റിപ്പോർട്ടുകളെ ശരിവെക്കുന്നതാണെന്ന് നിരീക്ഷകർ കരുതുന്നു.

Stories you may like

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

നേതാവ് ചികിത്സയിലാണെങ്കിലും ഇറാൻ്റെ സൈനിക നടപടികൾക്കും യുദ്ധതന്ത്രങ്ങൾക്കും മാറ്റമില്ലെന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. അലി ഖമേനി രൂപപ്പെടുത്തിയെടുത്ത ഭരണസംവിധാനം ഒരു ‘പ്രേതഭരണകൂടത്തെ’പ്പോലെ (Ghost System) പ്രവർത്തിക്കാൻ ശേഷിയുള്ളതാണെന്ന് ഇറാനിയൻ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നേതാവിന്റെ നേരിട്ടുള്ള ഉത്തരവുകൾ ഇല്ലാതെ തന്നെ മിസൈലുകളും ഡ്രോണുകളും തൊടുക്കാൻ ഇറാൻ സൈന്യത്തിന് കഴിയുന്നു എന്നത് ഇതിൻ്റെ തെളിവാണ്. ഇന്റർനെറ്റ് നിയന്ത്രണങ്ങളും കർശനമായ സെൻസർഷിപ്പും കാരണം ഇറാന്റെ ഉള്ളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ പുറത്തെത്തുന്നില്ല. എങ്കിലും, മുജ്തബ ഖമേനിയുടെ ആരോഗ്യനില വഷളായാൽ ഇറാന്റെ തലപ്പത്ത് വീണ്ടും അധികാര തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Tags: new Supreme LeaderMojtaba Khamenei
Share
Tweet
Send
Share

Latest stories from this section

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

അതിർത്തിയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി; താലിബാൻ താവളങ്ങളിൽ പീരങ്കി ആക്രമണം നടത്തി പാകിസ്ഥാൻ, പ്രത്യാക്രമണ ഭീഷണിയുമായി അഫ്ഗാൻ!

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

Latest News

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies