ന്യൂഡൽഹി : ഇന്ത്യയിൽ ഇനി യാത്രാവിമാനങ്ങളും നിർമ്മിക്കും. സിവിൽ ജെറ്റ് യാത്രാവിമാനങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയും റഷ്യയും തമ്മിൽ കരാർ ഒപ്പുവച്ചു. സിവിൽ കമ്മ്യൂട്ടർ വിമാനങ്ങളായ എസ്‌ജെ-100 നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിലാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനും (യുഎസി) ഒപ്പുവച്ചത്.
രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ നിർമ്മാണ ശേഷിയിൽ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പുതിയ കരാർ. 2025 ഒക്ടോബർ 27 ന് മോസ്കോയിൽ വെച്ചാണ് കരാർ ഒപ്പിട്ടതെന്ന് എച്ച്എഎൽ ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. ആഭ്യന്തര, പ്രാദേശിക ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ ഇരട്ട എഞ്ചിൻ SJ-100 നിർമ്മിക്കാൻ എച്ച്എഎല്ലിന് ഈ കരാറിലൂടെ കഴിയുന്നതാണ്.
നാരോ ബോഡി, ട്വിൻ എഞ്ചിൻ കമ്മ്യൂട്ടർ ജെറ്റായ SJ-100 നിലവിൽ നിരവധി രാജ്യങ്ങളിലായി 16-ലധികം എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. നിലവിൽ 200-ലധികം SJ-100 വിമാനങ്ങൾ ഇതിനകം സർവീസിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് സംരംഭവുമായി യോജിക്കുന്ന ഒരു പദ്ധതിയാണ് ഇത് എന്ന് എച്ച്എഎൽ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി.











Discussion about this post