വിവാഹത്തലേന്ന് 24കാരിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിൽ വ്യാഴാഴ്ചയാണ് സംഭവം. സെല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ചയാണ് ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തരിക്കേരേ സ്വദേശിയായ ദിലീപാണ് പ്രതിശ്രുതവരൻ. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണം.
വ്യാഴാഴ്ച യുവതിയുടെ രക്തസമ്മർദം താഴ്ന്നെന്നും ഇതിനുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചെന്നുമാണ് വിവരം.









Discussion about this post