റിലയൻസും ഗൂഗിളും തമ്മിലുള്ള പുതിയ കരാറിന് പിന്നാലെ ലോട്ടറിയടിച്ചത് ജിയോ ഉപയോക്താക്കൾക്ക്. ജിയോ ഉപയോക്താക്കൾക്ക് ജെമി പ്രൊ ആണ് സൗജന്യമായി ലഭിക്കുക. 18 മാസത്തേക്കുള്ള സേവനമാണ് റിലയൻസിന് ലഭിക്കുക. 18 മുതൽ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കൾക്കാണ് സൗജന്യസേവനം ലഭിക്കുക. ഇതിന് 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാൻ എടുക്കണം.
ഒക്ടോബർ 30 മുതൽ പുതിയ പ്ലാൻ ആരംഭിക്കും. നിശ്ചിതകാലത്തേക്ക് മാത്രമേ പുതിയ പ്ലാൻ സബ്‌സ്‌ക്രിപ്ഷൻ സാധിക്കുവെന്ന് റിലയൻസ് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. അൺലിമിറ്റഡ് ചാറ്റ്, രണ്ട് ടി.ബി ക്ലൗഡ് സ്റ്റോറേജ്, വി.ഇ.ഒ 3.1 ഉപയോഗിച്ചുള്ള വിഡിയോ ജനറേഷൻ, നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷൻ എന്നിവ ജെമിനെയുടെ ആർട്ടിഫിഷ്യൽ ഇന്റിലജൻസ് ഉപയോഗിച്ച് ലഭ്യമാകും
പുതിയ ഓഫറിലൂടെ ഗൂഗിളിന്റെ എ.ഐ ടൂളികളിലേക്ക് പരിധികളില്ലാത്ത ആക്‌സസ് ലഭിക്കും. ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിൽ ഉടനീളം രണ്ട് ടി.ബി സ്റ്റോറേജും ലഭിക്കും. വി.ഇ.ഒ 3യിലൂടെ പുത്തൻ എ.ഐ വീഡിയോകൾ നിർമ്മിക്കാനും സാധിക്കും. ഇതിന് പുറമേ ജിമെയിൽ, നോട്ട്‌സ്, ഗൂഗിൾ ഡോക്‌സ് തുടങ്ങിയ ഗൂഗിളിന്റെ പല ആപ്പുകൾക്കും എ.ഐയുടെ പിന്തുണയും ലഭ്യമാകും.









Discussion about this post