അമരാവതി : ആന്ധ്രപ്രദേശിലെ പ്രശസ്തമായ ശ്രീകാകുളം വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ ഇതുവരെ 7 പേർ മരിച്ചു. ഏകാദശി ദിനത്തോടനുബന്ധിച്ച് ദർശനത്തിനായി എത്തിയ ഭക്തരാണ് തിക്കിലും തിരക്കിലും പെട്ടത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്ന് കരുതപ്പെടുന്നു. ആന്ധ്രാപ്രദേശ് കൃഷി മന്ത്രി കെ അച്ചൻനായിഡു സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
സംഭവസ്ഥലത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.









Discussion about this post