മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പിഎംഎ സലാം. ‘ആണും പെണ്ണും കെട്ടവൻ’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു സലാം മുഖ്യമന്ത്രിയെ അവഹേളിച്ചത്. പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമർശിക്കുമ്പോൾ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇത്തരമൊരു മോശം പരാമർശം നടത്തിയത്.
മലപ്പുറം വാഴക്കാട് പഞ്ചായത്തിൽ നടന്ന മുസ്ലീം ലീഗ് സമ്മേളനത്തിലായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പ്രസംഗം. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണ്. ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത് എന്നും പിഎംഎ സലാം പറഞ്ഞു.









Discussion about this post