ന്യൂഡൽഹി : ഒക്ടോബറിൽ ഇന്ത്യയുടെ മൊത്ത ജിഎസ്ടി വരുമാനം 4.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 1.95 ലക്ഷം കോടി രൂപയാണ് ഒക്ടോബർ മാസത്തെ ജിഎസ്ടി വരുമാനം. സെൻട്രൽ ജിഎസ്ടി , സംസ്ഥാന ജിഎസ്ടി , ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നിവയെല്ലാം ഒക്ടോബർ മാസത്തിൽ വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ ജിഎസ്ടി വരുമാനം ഒമ്പത് ശതമാനം വളർച്ച കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ (ഏപ്രിൽ-ഒക്ടോബർ) ആണ് മൊത്തം ജിഎസ്ടി കളക്ഷൻ 9 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. 2017 ൽ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
2024-25 സാമ്പത്തിക വർഷത്തിൽ 22.08 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ജിഎസ്ടി വരുമാനം ആയിരുന്നു രാജ്യം നേടിയിരുന്നത്. മുൻ വർഷത്തേക്കാൾ 9.4 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശരാശരി പ്രതിമാസ ജിഎസ്ടി വരുമാനം 1.84 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്ര ധനമന്ത്രി അധ്യക്ഷയായ ജിഎസ്ടി കൗൺസിലിന്റെ ഇടപെടലുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള ജിഎസ്ടി വർദ്ധനവിന് ഒരു പ്രധാന കാരണമായിട്ടുണ്ട്.









Discussion about this post