ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ. ടൈംസ് നൗ ജെവിസി പോൾ നടത്തിയ അഭിപ്രായ സർവേയിലാണ് എൻഡിഎ സഖ്യം കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന പ്രവചനം. 243 അംഗനിയമസഭയിൽ എൻഡിഎയ്ക്ക് 120 മുതൽ 140 വരെ സീറ്റുകൾ നേടാനാകും
ബി.ജെ.പിയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 70-81 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. എൻ.ഡി.എയിലെ രണ്ടാം കക്ഷിയായ ജെ.ഡി.യുവിന് 42-48 സീറ്റുവരെ ലഭിക്കാം, പ്രതിപക്ഷ സഖ്യത്തിൽ ആർ.ജെ.ഡിക്ക് 69-78 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേയിൽ പറയുന്നു.കോൺഗ്രസിന് 9 മുതൽ 17 വരെ സീറ്റുകൾ ലഭിക്കുമെന്നും ഇടതുപാർട്ടികൾക്ക് 18 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് ഒരുസീറ്റ് ലഭിക്കും.എൻഡിഎയ്ക്ക് 43 ശതമാനം വരെ വോട്ടുകൾ ലഭിക്കുമ്പോൾ മഹാസഖ്യത്തിന് 41 ശതമാനം വരെ വോട്ടുകൾ ലഭിക്കും.
ബിഹാറിൽ എൻഡിഎ 160 സീറ്റുകളിൽ വിജയിക്കുമെന്നും മിച്ചമുള്ള സീറ്റുകളേ മറ്റ് പാർട്ടികൾക്ക് ലഭിക്കുകയുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
243 സീറ്റുകളിലേക്കുള്ള ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ ആറ്, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.









Discussion about this post