മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ്. മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ വെച്ച് പിണറായി വിജയൻ ആണും പെണ്ണും കെട്ടവൻ ആണെന്നായിരുന്നു സലാം അഭിപ്രായപ്പെട്ടിരുന്നത്. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിഷയത്തിൽ നിലപാട് സ്വീകരിച്ചത്.
സലാമിന് പറ്റിയ പിഴവ് പാർട്ടി തിരുത്തിച്ചെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമർശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും മുസ്ലിം ലീഗിനുള്ളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. സലാമിന്റെ വാക്കുകൾ ഇത് ലീഗിന്റെ നയമല്ല എന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
അതേസമയം പിണറായി വിജയനെതിരായ വ്യക്തി അധിക്ഷേപത്തിന്റെ പേരിൽ പിഎംഎ സലാമിനെതിരെ സിപിഎം പോലീസിൽ പരാതി നൽകി. സി.പി.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്.









Discussion about this post