ചരിത്രം കുറിച്ചുകൊണ്ട് വനിത ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് ജേതാക്കൾക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന തുകയേക്കാൾ വലിയ തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടൂർണമെന്റ് ജേതാക്കളായ ഇന്ത്യൻ ടീമിന് ഐസിസിയിൽ നിന്ന് 39.78 കോടി രൂപയാണ് സമ്മാനത്തുകയായിി ലഭിക്കുന്നത്.
കഴിഞ്ഞ വനിതാ ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയക്ക് 11 കോടി രൂപയാണ് ലഭിച്ചിരുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായിനൽകാൻ ഐസിസി തീരുമാനിച്ചതോടെയാണ് ഇത്തവണ വർധനയുണ്ടായത്.
അതേസമയം നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 52 റൺസിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. മഴകാരണം രണ്ടു മണിക്കൂറിലേറെ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ 246 റൺസെടുക്കാനെ ഇന്ത്യയുടെ പുലിക്കുട്ടികൾ അനുവദിച്ചുള്ളൂ. അഞ്ച് വിക്കറ്റെടുത്ത ദീപ്തി ശർമയും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഫാലി വർമയും ഇന്ത്യയുടെ വിജയം അനായാസമാക്കി.











Discussion about this post