കേരളത്തിലെ നിർദ്ദിഷ്ട മലയാള ഭാഷാ ബില്ലിനെതിരെ എതിർപ്പുമായി കർണാടക. സംസ്ഥാന സർക്കാരിന്റെ 2025 ലെ മലയാള ഭാഷാ ബില്ലിനെതിരെ കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി (കെബിഎഡിഎ) കേരള ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി പുന പരിശോധനാ ഹർജി നൽകി. ബിൽ തള്ളിക്കളയണമെന്ന് കേരള ഗവർണറുടെ കർണാടക പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
മലയാള ഭാഷാ ബിൽ കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് അതിർത്തി ജില്ലയായ കാസർഗോഡിൽ താമസിക്കുന്നവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് കർണാടക സൂചിപ്പിക്കുന്നത്. കാസർഗോഡിലെ എല്ലാ സർക്കാർ, സ്വകാര്യ കന്നഡ മീഡിയം സ്കൂളുകളിലും 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്നതിനെ കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി വിമർശിച്ചു.
കേരള സർക്കാർ നിർദ്ദേശിച്ച മലയാള ഭാഷ ബിൽ പൂർണ്ണമായും ഭരണഘടനാ വിരുദ്ധവും കാസർഗോഡ് ജില്ലയിൽ താമസിക്കുന്ന കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെബിഎഡിഎ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ബിൽ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും സമഗ്രമായ പുനഃപരിശോധന നടത്തണമെന്നും കെബിഎഡിഎ ഗവർണറോട് ആവശ്യപ്പെട്ടു.










Discussion about this post