ന്യൂഡൽഹി : ഒആർഎസ് ലേബലിംഗ് ഉള്ള പാനീയങ്ങൾക്ക് നിരോധനം തുടരും. റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളിൽ ഓറൽ റീഹൈഡ്രേഷൻ സാൾട്ട്‌സ് (ഒആർഎസ്) ലേബലിംഗ് നിരോധിക്കാനുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) തീരുമാനം ഡൽഹി ഹൈക്കോടതി ശരിവെച്ചു.
FSSAI തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. FSSAI സ്വീകരിച്ച നടപടികൾ ഗുരുതരമായ പൊതുജനാരോഗ്യ ആശങ്കകൾ മൂലമാണെന്നും മുഴുവൻ ഭക്ഷ്യ വ്യവസായത്തിനും ബാധകമായ നിയന്ത്രണ നടപടികളാണെന്നും ഹൈക്കോടതി പറഞ്ഞു. 2025 ഒക്ടോബർ 30-ന് എഫ്എസ്എസ്എഐ പാസാക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒആർഎസ് ഫോർമുലേഷന്റെ മെഡിക്കൽ ആവശ്യമുള്ളവർ ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ കഴിക്കുന്നതിന്റെ ദോഷകരമായ ഫലങ്ങളും ആരോഗ്യപരമായ പ്രതികൂല ഫലങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യ താൽപ്പര്യാർത്ഥം എഫ്എസ്എസ്എഐ സ്വീകരിച്ച നടപടിക്കെതിരെ അപ്പീൽ നൽകുന്നത് ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി.









Discussion about this post