ന്യൂഡൽഹി : യുഎസിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് മംഗോളിയയിൽ അടിയന്തര ലാൻഡിങ് നടത്തി. കൊൽക്കത്ത വഴി ഡൽഹിയിലേക്ക് വരേണ്ട AI174 എന്ന വിമാനമാണ് മംഗോളിയയിലെ ഉലാൻബാതറിൽ അടിയന്തരമായി ലാൻഡിങ് നടത്തിയത്. വിമാനം നിലവിൽ നിലവിൽ സാങ്കേതിക പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
അപ്രതീക്ഷിത സാഹചര്യം കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നത് എന്നും കമ്പനി വ്യക്തമാക്കി. വിമാനത്തിലെ എല്ലാ യാത്രക്കാരും എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ ഞങ്ങളുടെ പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.









Discussion about this post