ചെന്നൈ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ 20 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി പോലീസ്. കോയമ്പത്തൂർ പോലീസ് ‘ഹാഫ് എൻകൗണ്ടർ’ എന്ന് വിശേഷിപ്പിച്ച ഒരു ഏറ്റുമുട്ടലിലൂടെയാണ് മൂന്ന് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കാലുകളിൽ വെടിവച്ചാണ് പിടികൂടിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തവാസി, കാർത്തിക്, കൈലൈശ്വരൻ എന്നിവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് വെടിവെപ്പിൽ പരിക്കേറ്റ ഇവരെ ഉടൻതന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 7 പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചാണ് കോയമ്പത്തൂർ പോലീസ് കോളേജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികളെ ഒരു ദിവസത്തിനുള്ളിൽ തന്നെ പിടികൂടിയത്.
ഞായറാഴ്ച രാത്രി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിനിയായ 20 വയസ്സുകാരി ഓൺ സുഹൃത്തിനോടൊപ്പം രാത്രി ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്താണ് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. യുവതിയും ആൺസുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തശേഷം ആൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയാണ് പെൺകുട്ടിയെ കാറിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.









Discussion about this post