റായ്പുർ : ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ വൻ ട്രെയിൻ അപകടം. ചരക്ക് ട്രെയിനിന് മുകളിൽ പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.
ബിലാസ്പൂരിലെ ലാൽഖാദന് സമീപം ഹൗറ റൂട്ടിൽ ഓടുന്ന ഒരു പാസഞ്ചർ ട്രെയിൻ ആണ് ഗുഡ്സ് ട്രെയിനുമായി നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി. റെയിൽവേ ഉടൻ തന്നെ രക്ഷാപ്രവർത്തന സംഘത്തെയും മെഡിക്കൽ യൂണിറ്റിനെയും സ്ഥലത്തേക്ക് അയച്ചു. സഹായത്തിനായി പ്രാദേശിക ഭരണകൂടവും എത്തിച്ചേർന്നിട്ടുണ്ട്. പരിക്കേറ്റ പന്ത്രണ്ടോളം പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗെവ്ര റോഡിൽ നിന്ന് ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ലോക്കൽ ട്രെയിൻ (നമ്പർ 68733) ഗട്ടോറയ്ക്കും ബിലാസ്പൂരിനും ഇടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടതെന്ന് റെയിൽവേ സ്ഥിരീകരിച്ചു. യാത്രക്കാരെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി, റെയിൽവേ പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള നിരവധി ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.









Discussion about this post