എറണാകുളം : മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ വാഹനത്തിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്. കാറിനു മുൻപിൽ ലോറി നിർത്തി തടഞ്ഞ ശേഷം കാറിന്റെ ഗ്ലാസുകളും ഹെഡ് ലൈറ്റും അടിച്ചു തകർക്കുകയായിരുന്നു.
നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം പാലായിലേക്ക് പോകുന്ന വഴിയാണ് ബിഷപ്പിന്റെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. ബിഷപ്പിന്റെ ഡ്രൈവർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂരിൽ വെച്ച് ബിഷപ്പിന്റെ കാർ ആക്രമണം നടത്തിയ ലോറിയുമായി തട്ടിയിരുന്നു. തുടർന്ന് തർക്കം ഉണ്ടായിരുന്നു. ഇതിനുശേഷം പാലായിലേക്ക് തിരിച്ച് ബിഷപ്പിന്റെ കാറിനെ ലോറി പിന്തുടർന്നെത്തുകയും മൂവാറ്റുപുഴയിൽ വച്ച് ആക്രമണം നടത്തുകയുമായിരുന്നു.









Discussion about this post