കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസി്ല്‍ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവ് പി ജയരാജനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിമ്മില്‍ നീക്കം. ജയരാജന്‍ മത്സരിക്കുന്നത് കതിരൂര്‍ മനോജ് വധക്കേസില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. ജയിച്ച് എംഎല്‍എയായാല്‍ കേസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് സിപിഎം കരുതുന്നത്. ഏതെങ്കിലും ഉറച്ച സീറ്റില്‍ ജയരാജനെ മത്സരിപ്പിച്ച് ജയിപ്പിക്കണമെന്നാണ് ആവശ്യം.
എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനം എടുത്തിട്ടില്ല. രണ്ട് മാസം കണ്ണൂരില്‍ പ്രവേശിക്കരുത് എന്ന ജാമ്യവ്യവസ്ഥ മാത്രമാണ് കണ്ണൂരില്‍ മത്സരിക്കുന്നതിന് ചെറിയൊരു തടസ്സമായി ഉള്ളത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും, ചന്ദ്രശേഖരനും മത്സരിച്ച് ജയിച്ചിരുന്നു. ഇതേ സാഹചര്യമാണ് പി ജയരാജന്റെ കാര്യത്തിലും ഉള്ളത്. എന്നാല്‍ സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സജീവ വിഷയമാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ചില സിപിഎം കേന്ദ്രങ്ങള്‍ക്കുണ്ട്. എന്നാല്‍ ജയരാജന്‍ മത്സരിക്കണം എന്ന് തന്നെയാണ് കണ്ണൂരിലെ നേതാക്കള്‍ക്കുള്ളത്. പി ജയരാജന്‍ ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടി വരും എന്ന അവസ്ഥയും പാര്‍ട്ടിയ്ക്ക് മുന്നിലുണ്ട്.
ഇന്നസെ ജയില്‍ മോചിതനായ പി ജയരാജന്‍ വടകരയില്‍ സഹോദരി സതിദേവിയുടെ വീട്ടിലാണ് ഉള്ളത്. താന്‍ സജീവ രാഷ്ട്രീയത്തിലുണ്ടാകുമെന്ന് ജയരാജന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു, എന്നാല്‍ മത്സരരംഗത്തുണ്ടാവുമോ എന്ന ചോദ്യത്തിന് ഇല്ലെന്നോ,ഉണ്ടെന്നോ പറയാന്‍ പി ജയരാജന്‍ തയ്യാറായില്ല.
Discussion about this post