ന്യൂഡൽഹി : ചരിത്രപരമായ ലോകകപ്പ് വിജയത്തിന് ശേഷം ഡൽഹിയിലെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് ടീമുമായുള്ള കൂടിക്കാഴ്ച. 2025 ലെ വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ലോകകപ്പ് നേടിയത്.
ലോകകപ്പ് നേടിയ താരങ്ങളെ സ്റ്റാർ എയറിന്റെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ന്യൂഡൽഹിയിലേക്ക് കൊണ്ടുവന്നിരുന്നത്.
ഡൽഹിയിൽ എത്തിയ വനിതാ ടീമിന് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. മുഴുവൻ ടീമിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ചരിത്ര നിമിഷത്തെ രാജ്യത്തിന്റെ പെൺമക്കളുടെ ശക്തിയുടെയും സ്വപ്നങ്ങളുടെയും വിജയമായി വിശേഷിപ്പിച്ചു.









Discussion about this post