തിരുവനന്തപുരം : ഇടവകാംഗങ്ങൾ എസ്ഐആറിനോട് സഹകരിക്കണമെന്ന് നിർദ്ദേശം നൽകി സീറോ മലബാർ സഭ. വാട്സ്ആപ്പ് സന്ദേശം വഴിയാണ് സഭ ഇടവകാംഗങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സന്ദേശം എല്ലാവരിലേക്കും എത്തിക്കാനും സഭ നിർദ്ദേശം നൽകി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണമെന്ന് സീറോ മലബാർ സഭയുടെ സന്ദേശത്തിൽ സൂചിപ്പിക്കുന്നു. ഫോമുകൾ യഥാവിധം പൂരിപ്പിച്ച് നൽകണം. 2002ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയാറാക്കി വെക്കണമെന്നും സഭ നിർദേശിച്ചു.
പ്രവാസികൾ ഓൺലൈൻ മുഖേനയോ കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും സഭയുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ മുതലാണ് കേരളത്തിൽ എസ്ഐആർ നടപടികൾ ആരംഭിച്ചത്.









Discussion about this post