ധാക്ക : ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ചിറ്റഗോങ്ങിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഎൻപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു. 2026 ഫെബ്രുവരിയിൽ ആണ് ബംഗ്ലാദേശിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
2024 ജൂലൈയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിനും ഓഗസ്റ്റിൽ ഹസീന സർക്കാരിന്റെ പതനത്തിനും ശേഷം ബംഗ്ലാദേശിൽ കടുത്ത അസ്ഥിരതയാണ് നിലനിൽക്കുന്നത്. നിരവധി മേഖലകളിൽ ഇപ്പോഴും സംഘർഷങ്ങൾ തുടരുകയാണ്. പൊതു തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ചിറ്റഗോങ്ങിൽ വെച്ച് പ്രതിപക്ഷ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) സ്ഥാനാർത്ഥിയായ എർഷാദ് ഉള്ളക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.
കുമില്ല ജില്ലയിൽ കലാപകാരികൾ മറ്റൊരു സ്ഥാനാർത്ഥിയുടെ വീടിന് തീയിട്ടു. യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ പിന്തുണയുള്ള വിദ്യാർത്ഥി സംഘടനകൾ അടുത്തിടെ നേടിയ വിജയം രാജ്യത്ത് അസ്ഥിരത വർദ്ധിപ്പിച്ചതായാണ് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള അക്രമ സംഭവങ്ങളെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ശക്തമായി അപലപിച്ചു.









Discussion about this post