“പ്രോട്ടോക്കോൾ പ്രശ്നങ്ങൾ കാരണം കിങ് ചാൾസിനെ കാണാൻ സാധിച്ചത് 20 പേർക്ക് മാത്രം, സപ്പോർട്ട് സ്റ്റാഫിൽപ്പെട്ട ആർക്കും ആ ഭാഗ്യം ഉണ്ടായില്ല. അന്ന് ഒരു തീരുമാനം എടുത്തു, കിങ്ങിന്റെ കൂടെ ഉള്ള ഫോട്ടോ ഇല്ലെങ്കിൽ വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം ഒരു ഫോട്ടോ ടീമിലെ എല്ലാവരും കൂടി എടുക്കും” തങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷം യാഥാർഥ്യമായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ വനിതാ ടീം പരിശീലകൻ അമോൽ മജുംദാർ നരേന്ദ്ര മോദിയോട് പറഞ്ഞ കഥ ഇങ്ങനെ ആയിരുന്നു.
വനിതാ ലോകകപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ഇന്നലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ആണ് പരിശീലകൻ മനസ് തുറന്നത്. നവംബർ 2 ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കൻ വനിതകളെ 52 റൺസിന് പരാജയപ്പെടുത്തി വനിതാ ടീം തങ്ങളുടെ ആദ്യ ഐസിസി കിരീടം നേടി.
തകർപ്പൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം അദ്ദേഹത്തെ സന്ദർശിക്കാൻ താരങ്ങളും പരിശീലകരുമടക്കം ആളുകൾ ഇന്നലെയാണ് എത്തിയത്. അതിനിടയിൽ ഈ വർഷം ജൂണിൽ താനും മറ്റ് സ്റ്റാഫ് അംഗങ്ങളും പ്രധാനമന്ത്രിയെ എങ്ങനെ കാണാൻ ആഗ്രഹിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു കഥ അമോൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
സംഭാഷണത്തിനിടെ, 2025 ജൂണിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഒരു സംഭവം അമോൽ ഓർമിപ്പിച്ചു. ഇന്ത്യൻ ടീമിലെ അംഗങ്ങൾക്ക് ചാൾസ് രാജാവിനെ കാണാൻ ഉള്ള അവസരം അന്ന് കിട്ടിയത് ആയിരുന്നു. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോൾ 20 പേർക്ക് മാത്രമാണ് അതിനുള്ള അവസരം കിട്ടിയത്. അതായത് സപ്പോർട്ട് സ്റ്റാഫിന് ടീമിലെ മറ്റുള്ളവരോടൊപ്പം ചേരാൻ കഴിഞ്ഞില്ല. അതിനുശേഷം, നരേന്ദ്ര മോദിയോടൊപ്പം ഒരു ചിത്രം തങ്ങൾ എല്ലാവരും എടുക്കുമെന്നാണ് സപ്പോർട്ട് സ്റ്റാഫും താരങ്ങളും പറഞ്ഞതെന്നും ഇപ്പോൾ അത് നടന്നെന്നും അമോൽ പറഞ്ഞു .
“ഒരു കഥ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ജൂണിൽ ഞങ്ങൾ ഇംഗ്ലണ്ടിലായിരുന്നു, അവിടെ ഞങ്ങൾക്ക് ചാൾസ് രാജാവിനെ കാണാൻ അവസരം വന്നതാണ്. എന്നിരുന്നാലും, അവിടുത്തെ പ്രോട്ടോക്കോൾ 20 പേരെ മാത്രമേ അദ്ദേഹത്തെ കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളു. അതിനാൽ സപ്പോർട്ട് സ്റ്റാഫിന് ഞങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ല. ഞാൻ എന്റെ സപ്പോർട്ട് സ്റ്റാഫിനോട് പറഞ്ഞു, ‘ക്ഷമിക്കണം, പക്ഷേ പ്രോട്ടോക്കോൾ 20 പേരെ മാത്രമേ അനുവദിക്കൂ.’ അവർ അൽപ്പം നിരാശരായി, അതിനാൽ ഞാൻ പറഞ്ഞു, ‘ശരി, നമുക്ക് ആ ഫോട്ടോ ആവശ്യമില്ല. പകരം നവംബർ 4 അല്ലെങ്കിൽ 5 തീയതികളിൽ നമുക്ക് പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു ഫോട്ടോ എടുക്കാം.’ ഇന്ന് ആ ദിവസമാണ്, ”മജുംദാർ നരേന്ദ്ര മോദിയോട് പറഞ്ഞു.
New Delhi: Women's Cricket Team Head Coach Amol Muzumdar says, "I would like to tell you a story. We were in England in June, where we met King Charles. However, the protocol there allowed only 20 people, so the support staff couldn’t join us. There were many players and three… pic.twitter.com/dir8cDbl5I
— IANS (@ians_india) November 6, 2025









Discussion about this post