അക്രമാസക്തരായ കലാപകാരികളിൽ നിന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ജീവൻ രക്ഷപ്പെട്ടത് ഇന്ത്യയിൽ നിന്നുള്ള ഒരു ഫോൺകോൾ കാരണമാണെന്ന് റിപ്പോർട്ട്. ‘ ഇൻഷാ അല്ലാഹ് ബംഗ്ലാദേശ്: ദി സ്‌റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.ദീപ് ഹാൽഡർ, ജയ്ദീപ് മജുംദാർ, സാഹിദുൽ ഹസൻ ഖോകോൺ എന്നിവർ ചേർന്നാണ് പുസ്തകരചന.
2024 ഓഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 1:30 ഓടെ ഷെയ്ഖ്ഹസീന ധാക്കയിലെ ഗണഭാനിൽ ഉണ്ടായിരുന്നു. ആസമയം ഹസീനയ്ക്ക് നന്നായി അറിയാവുന്ന ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന്’ ഒരു കോൾ ലഭിച്ചു. ആ കോൾ കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ, അവർ പലായനം ചെയ്യാൻ തീരുമാനിച്ചു. ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ അതേ വിധി നേരിടുന്നതിൽ നിന്ന് അവളെ രക്ഷിച്ച ഒരു തീരുമാനത്തിന് കാരണമായത് ഇന്ത്യയിൽ നിന്നുള്ള ആ ഫോൺകോൾ ആയിരുന്നുവെന്നത് വ്യക്തം.
ഇപ്പോൾ തന്നെ വളരെ വൈകിയെന്നും, അവർ ഉടൻ ഗൊനോഭബൻ വിട്ടുപോയില്ലെങ്കിൽ കൊല്ലപ്പെടുമെന്നും ഷെയ്ഖ് ഹസീനയോട് ഉദ്യോഗസ്ഥൻ പറഞ്ഞു. പോരാടാൻ അവൾ ജീവിച്ചിരിക്കണമെന്നും ഇന്ത്യൻ ഉന്നതഉദ്യോഗസ്ഥൻ പറഞ്ഞു.പോകുന്നതിനു മുമ്പ് ഒരു വിടവാങ്ങൽ പ്രസംഗം റെക്കോർഡുചെയ്യാൻ ഹസീന അനുമതി തേടി, പക്ഷേ ‘അക്രമാസക്തരായ ജനക്കൂട്ടം ഗണഭാനിലേക്ക് ഇടിച്ചു കയറാൻ പോകുന്നു’ എന്ന് ഭയന്ന് അവരുടെ സുരക്ഷാ മേധാവികൾ ആ അഭ്യർത്ഥന നിരസിച്ചു. തുടർന്ന് ഷെയ്ഖ് രഹാന തന്റെ സഹോദരിയെ ഹെലിപാഡിലേക്ക് കൊണ്ടുപോയി എന്നാണ് റിപ്പോർട്ട്. വസ്ത്രങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട്‌കേസുകൾ മാത്രമാണ് അവർ കൈവശം വച്ചിരുന്നത്.
ഉച്ചയ്ക്ക് 2:23 ന് ഗണഭനിൽ നിന്ന് ഒരു ഹെലികോപ്റ്റർ പറന്നുയർന്ന് പന്ത്രണ്ട് മിനിറ്റിനുശേഷം തേജ്ഗാവ് വ്യോമതാവളത്തിൽ ഇറങ്ങി. ഉച്ചയ്ക്ക് 2:42 ഓടെ, ഒരു സി-170ജെ കാർഗോ വിമാനത്തിൽ യാത്ര പുറപ്പെട്ടു. ഏകദേശം ഇരുപത് മിനിറ്റിനുശേഷം മാൾഡയ്ക്ക് മുകളിലൂടെ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. വൈകുന്നേരത്തോടെ വിമാനം ഡൽഹിക്കടുത്തുള്ള ഹിൻഡൺ എയർബേസിൽ ലാൻഡ് ചെയ്തു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അവിടെ കാത്തുനിന്നിരുന്നു. അദ്ദേഹം ഹസീനയെ സ്വീകരിച്ച് ഒരു അജ്ഞാത സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയെന്നും പുസ്തകത്തിൽ പറയുന്നു,









Discussion about this post