ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന തന്ത്രപ്രധാനമായ സിലഗുരി ഇടനാഴി കൂടുതൽ സുരക്ഷിതമാകികി ഇന്ത്യൻ സൈന്യം. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ബാമുനി,കിഷൻഗഞ്ച്,ചോപ്ര എന്നിവടങ്ങളിൽ പൂർണമായും പ്രവർത്തന ക്ഷമമായ മൂന്ന് പുതിയ സൈനിക ഗാരിസണുകളാണ് ഇന്ത്യ സ്ഥാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സെൻസിറ്റീവ് മേഖലകളിലൊന്നിൽ തന്ത്രപരമായ വിടവുകൾ അടയ്ക്കുന്നതിനും നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനും ദ്രുത പ്രതികരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് സൈന്യത്തിന്റെ പുതിയ നടപടി.
വടക്കൻ ബംഗാളിലെ 22 കിലോമീറ്റർ വീതിയുള്ള സിലിഗുരി ഇടനാഴി,ഇന്ത്യയുടെ ബാക്കി ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ്. നേപ്പാൾ,ഭൂട്ടാൻ,ബംഗ്ലാദേശ്,ചൈന എന്നീ രാജ്യങ്ങൾക്കിടയിലാണ് സിലിഗുരി ഇടനാഴിയുടെ കിടപ്പ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ എന്നിവയുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ വീതിയുള്ള ഒരു കരപ്പാലം പോലുള്ള പ്രദേശമാണ് ചിക്കൻനെക്ക്. വടക്ക് നേപ്പാളിനും തെക്ക് ബംഗ്ലാദേശിനും ഇടയിലൂടെയാണ് ഈ ഭൂഭാഗം സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പശ്ചിമബംഗാളുമായി ബന്ധിപ്പിക്കുന്നത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയുടെ ഒരു ഭാഗവും ചേർന്ന് വരുന്നു.
ഇത് രാജ്യത്തിന്റെ ഗതാഗത, പ്രതിരോധ ശൃംഖലയിലെ ഏറ്റവും സെൻസിറ്റീവാമായ മേഖലകളിൽ ഒന്നാണ്. ഏതെങ്കിലും സംഘർഷമോ അടിയന്തര സാഹചര്യമോ അഥവാ ഈ പ്രദേശത്ത് എന്തെങ്കിലും തടസ്സമോ ഉണ്ടായാൽ അത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.









Discussion about this post