ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രഹസ്യാന്വേഷണ ഏജൻസികളുടെ പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന ദൗത്യം നടത്തിയത്. ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.
കുപ്വാരയിലെ കേരൻ സെക്ടറിൽ നടന്ന സംയുക്ത സേനകളുടെ ദൗത്യത്തിൽ ആയിരുന്നു രണ്ട് ഭീകരരെ കൊലപ്പെടുത്തിയത്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുപ്വാരയിലെ കേരൻ സെക്ടറിൽ സംയുക്ത സുരക്ഷാസേന തിരച്ചിൽ ദൗത്യം നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു ദൗത്യം നടത്തിയത്.
സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട സൈനികർ നുഴഞ്ഞുകയറ്റക്കാരോട് തിരികെ മടങ്ങാനായി ആദ്യം ആവശ്യപ്പെട്ടെങ്കിലും ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിക്കുകയും രണ്ട് ഭീകരരെ വധിക്കുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.









Discussion about this post