അഗർത്തല : ത്രിപുരയിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ ആക്രമണം. പശു കള്ളക്കടത്തുകാരുടെ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റു. ജവാൻമാരുടെ വാഹനവും കള്ളക്കടത്ത് സംഘം തകർത്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ പശു കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവർ അതിർത്തി സുരക്ഷാ സേനയെ ആക്രമിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ബിഷാൽഗഡ്-കാംതാന റോഡിലാണ് സംഭവം. വിഷയത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് പോലീസ് മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചു. അതേസമയം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടന്ന ഈ സംഭവത്തിൽ, ജവാന്മാർ ആക്രമിക്കപ്പെടുന്ന സമയം പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ആരും തന്നെ പ്രതികരിച്ചില്ല എന്ന് ഒരു മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.









Discussion about this post