പാകിസ്താന്റെ സ്വപ്‌നമായ കറാച്ചി ഖാസിം പോർട്ട് ഊർജ്ജ പദ്ധതി ഉപേക്ഷിക്കപ്പെടുന്നു. പദ്ധതിയിൽ നിന്ന് ഖത്തർ ആസ്ഥാനമായി പ്രമുഖ നിക്ഷേപ സ്ഥാപനം അൽ-താനി ഗ്രൂപ്പ് പിന്മാറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സിപിഇസിക്കായി പണം മുടക്കിയ ചൈനീസ് കമ്പനികളും ആകെ പ്രശ്‌നത്തിലാണ്. അവയും നിക്ഷേപം തിരികെ കിട്ടണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ചൈനയോടൊപ്പം ചേർന്ന് രൂപംനൽകിയ, സ്വപ്ന പദ്ധതിയായ ‘ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ’ (സിപിഇസി) ഭാഗമാണ് പോർട്ട് ഖാസിം പവർ പ്ലാന്റ്. ഉദ്ദേശിച്ച പണം കണ്ടെത്താനാവാതെ പാകിസ്താൻ നട്ടം തിരിയുന്നതിനാലും ചൈനയുടെ താത്പര്യം കുറഞ്ഞതിനാലും സിപിഇസി യാഥാർത്ഥ്യമാവുമോ എന്ന് പേലും വ്യക്തതയില്ല.
അതിനിടെയാണ് പാകിസ്താന് ലോട്ടറിയാവുമെന്ന് കരുതിയിരുന്ന തുറമുഖം പദ്ധതിയിൽ നിന്നും ഖത്തർ കമ്പനി പിന്മാറുന്നത്. പോർട്ട് ഖാസിം പങ്കാളിത്ത പദ്ധതിയിൽ ചട്ടപ്രകാരം നിശ്ചിത തുക പാകിസ്താനും നിക്ഷേപിക്കണം. ഇതു കണ്ടെത്താൻ പാക് സർക്കാർ തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പിന്മാറാനുള്ള അൽ-താനി ഗ്രൂപ്പിന്റെ തീരുമാനം.
പോർട്ട് ഖാസിം ഊർജ പദ്ധതിക്ക് നൽകാനുള്ള 45 കോടി ഡോളർ ഉടൻ വീട്ടണമെന്ന് ഖത്തർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് കഴിഞ്ഞവർഷം നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം വീട്ടാൻ പാകിസ്താന് കഴിഞ്ഞില്ല.
സാഹചര്യങ്ങൾ വഷളായതോടെ സമീപകാലത്ത് മൈക്രോസോഫ്റ്റ്, ഷെൽ, ടോട്ടൽ എനർജീസ്, ടെലിനോർ, ഫൈസർ, പ്രോക്ടർ ആൻഡ് ഗാംബ്ലർ (പി ആൻഡ് ജി), എലൈ ലില്ലി, യൂബർ തുടങ്ങിയ വിദേശ കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
അതേസമയം പാകിസ്താന്റെ വിദേശനാണ്യ കരുതൽ ശേഖരം അപകടകരമായ നിലയിലേക്ക് കുറഞ്ഞു, 2025 ഒക്ടോബർ അവസാനത്തോടെ പാക് കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്കിന്റെ കൈവശം ഏകദേശം 14.5 ബില്യൺ ഡോളറാണ് ഉള്ളത്. രാഷ്ട്രീയ അസ്ഥിരതയ്ക്കും ആഗോള സമ്മർദ്ദങ്ങൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ബാഹ്യ കടം, മന്ദഗതിയിലുള്ള കയറ്റുമതി, അസ്ഥിരമായ പണമടയ്ക്കൽ എന്നിവയുമായി പാകിസ്താൻ പോരാടുകയാണ് . ഇത് രാജ്യത്തിന് കഷ്ടിച്ച് മൂന്ന് മാസത്തെ ഇറക്കുമതി കവറേജ് മാത്രമേ നൽകിയിട്ടുള്ളൂ. മോശം സാമ്പത്തിക സ്ഥിതി പാകിസ്താനെ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും മറ്റ് ആഗോള വായ്പാദാതാക്കളിൽ നിന്നും ആവർത്തിച്ച് ജാമ്യം തേടാൻ നിർബന്ധിതരാക്കി.സാഹചര്യങ്ങൾ വഷളായതോടെ സമീപകാലത്ത് മൈക്രോസോഫ്റ്റ്, ഷെൽ, ടോട്ടൽ എനർജീസ്, ടെലിനോർ, ഫൈസർ, പ്രോക്ടർ ആൻഡ് ഗാംബ്ലർ (പി ആൻഡ് ജി), എലൈ ലില്ലി, യൂബർ തുടങ്ങിയ വിദേശ കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.









Discussion about this post