കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 9,11 തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 13നാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് തീയതികൾ പ്രഖ്യാപിച്ചത്.
ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കുകയാണ്. വിജയം ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും തോന്നിയ കണക്കിന് പണം ചിലവിടാനാകുമോ? എന്നാൽ നിയമം അതിന് അനുവദിക്കുന്നില്ലെന്നെന്നതാണ് സത്യം.
ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നവർക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാർത്ഥികൾക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 1,50,000 രൂപയുമാണ് പരിധി. വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർത്ഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും.
കെട്ടിവയ്‌ക്കേണ്ട തുക
സ്ഥാനാർത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.









Discussion about this post