ഫരീദാബാദിൽ അറസ്റ്റിലായ ഭീകരരുടെ പദ്ധതികൾ എന്തൊക്കെ ആയിരുന്നുവെന്നതിന് സൂചനകൾ. ലക്‌നൗവിലെ ആർഎസ്എസ് കാര്യാലയം. ഡൽഹി ആസാദ്പൂരിലെ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ്, അഹമ്മദാബാദിലെ നരോദയിലുള്ള പച്ചക്കറി ചന്ത എന്നിവിടങ്ങളിൽ രഹസ്യനിരീക്ഷണം നടത്തിയിരുന്നതായി ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പറയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
യുപിയിലെ ഷാംലി സ്വദേശിയായ തയ്യൽക്കാരൻ ആസാദ് സുലേമാൻ ഷെയ്ഖ് (20), യുപിയിലെ ലഖിംപൂർ ഖേരി സ്വദേശിയും വിദ്യാർഥിയുമായ മുഹമ്മദ് സുഹൈൽ മുഹമ്മദ് സലീം ഖാൻ (23) എന്നിവരാണ് ഈ സ്ഥലങ്ങളെല്ലാം നിരീക്ഷിച്ചതത്രേ. ആസാദ് സുലേമാൻ ഷെയ്ഖും മുഹമ്മദ് സുഹൈൽ മുഹമ്മദ് സലീം ഖാനും തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായതിന് പിന്നാലെയാണ് ഒന്നര വർഷമായി ഒരു പാകിസ്താൻ ഏജന്റുമായി ബന്ധം പുലർത്തി. ഏജന്റിന്റെ നിർദ്ദേശപ്രകാരമാണ്, ഈ രണ്ട് പ്രതികളും രഹസ്യനിരീക്ഷണം നടത്തിയത്.
കേസിൽ അറസ്റ്റിലായ ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് എന്ന 35 കാരനാണ് മാരകവിഷമായ റിസിൻ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. ഒരു വലിയ ഭീകരാക്രമണം നടത്തുന്നതിനായി, അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് ‘റൈസിൻ’ (റിസിൻ) എന്ന അത്യധികം മാരകമായ വിഷം തയ്യാറാക്കുകയായിരുന്നു. ഇതിനായി, ഇയാൾ ആവശ്യമായ ഗവേഷണം ആരംഭിച്ചു, ഉപകരണങ്ങൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവ ശേഖരിച്ചു, അത് തയ്യാറാക്കുന്നതിന് ആവശ്യമായ പ്രാരംഭ രാസ സംസ്‌കരണം ആരംഭിച്ചുവെന്ന് ഗുജറാത്ത് എടിഎസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. രാസവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും റിസിൻ പരീക്ഷണാത്മകമായി തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുമായി എ.ടി.എസും കേന്ദ്ര ഏജൻസികളും ഇപ്പോൾ പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും വിശകലനം ചെയ്യുകയാണ്.









Discussion about this post