പാകിസ്താനിൽ നിശബ്ദമായി പട്ടാള അട്ടിമറി നടക്കുന്നതായി റിപ്പോർട്ടുകൾ. മുൻകാല അട്ടിമറികളിൽ നിന്നും വ്യത്യസ്തമായി അർദ്ധരാത്രിയിലോ,ഭീഷണിപ്പെടുത്തിയോ അല്ല ഇത്തവണ പട്ടാള അട്ടിമറി നടക്കുന്നത്. ‘പാവ’ഭരണകൂടത്തിന്റെ സഹായത്തോടെ ഇത് ‘ഭരണഘടനാപരമായാണ്’ നടക്കുന്നത്.
ഇന്നലെ സെനറ്റ് പാസാക്കിയ 27ാം ഭരണഘടനാ ഭേദഗതി,സൈനിക മേധാവിത്വം നിയമവിധേയമാക്കുകയും കമാൻഡ് ശൃംഖല,ആണവ അധികാരം,ജുഡീഷ്യറി എന്നിവയെ പോലും ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. മുനീറിന്റെ കീഴിലുള്ള സൈനിക ശ്രേണി പുനഃക്രമീകരിക്കാനും എതിരാളി സ്ഥാനങ്ങൾ ഇല്ലാതാക്കാനും ഭരണഘടനാ ഭേദഗതി ലക്ഷ്യമിടുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 243 ഭേദഗതി ചെയ്യുന്ന ഈ ബിൽ, സൈന്യത്തിന്റെ യഥാർത്ഥ ആധിപത്യം ഔദ്യോഗികമാക്കുന്നു, പ്രസിഡന്റിൽ നിന്നും മന്ത്രിസഭയിൽ നിന്നും നിയന്ത്രണം പുതിയ പ്രതിരോധ സേനാ മേധാവിയിലേക്ക് (സിഡിഎഫ്) മാറ്റുന്നു
പാകിസ്താൻ രൂപീകൃതമായതിനുശേഷം മൂന്ന് സൈനിക അട്ടിമറികൾ ഉണ്ടായിട്ടുണ്ട്, ജനറൽമാരായ അയൂബ് ഖാൻ (1958), സിയാ-ഉൾ-ഹഖ് (1977), പർവേസ് മുഷറഫ് (1999). എന്നാൽ അസിം മുനീർ നടത്തുന്ന നാലാമത്തെ ‘അട്ടിമറി’, പാകിസ്താനിലെ ഏതൊരു സൈനിക നേതാവും നടത്തുന്ന വ്യത്യസ്തമായ അധികാര ഏകീകരണമായിരിക്കാം. ഭേദഗതികൾക്കെതിരെ പാകിസ്താനിലുടനീളം പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രയോജനങ്ങളൊന്നും തന്നെ ഉണ്ടായില്ല.
പാകിസ്താനിലെ മുൻകാല അട്ടിമറികൾ വളരെ ലളിതമായിരുന്നു. 1977-ൽ തെരുവ് പ്രതിഷേധങ്ങൾക്കിടയിൽ സുൽഫിക്കർ അലി ഭൂട്ടോയുടെ സിവിലിയൻ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് ജനറൽ സിയാ ഉൾ ഹഖ് അധികാരം പിടിച്ചെടുത്തു, ഒരു ദശാബ്ദം നീണ്ടുനിന്ന പട്ടാള നിയമം ഏർപ്പെടുത്തി, ജുഡീഷ്യറിയെ ഇസ്ലാമികവൽക്കരിച്ചു.1999-ൽ ജനറൽ പർവേസ് മുഷറഫ് ഇതേ മാതൃക പിന്തുടർന്നു, അക്രമരഹിതമായ ഒരു അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി, 2008-ൽ ഇംപീച്ച്മെന്റും നാടുകടത്തലും നേരിടേണ്ടി വന്നു.
അഴിമതിക്കെതിരെ പോരാടാനോ പാകിസ്താനിൽ സ്ഥിരത പുനഃസ്ഥാപിക്കാനോ ഉള്ള നീക്കങ്ങളാണെന്നാണ് ആ സമയമൊക്കെയും ഹഖും മുഷറഫും അട്ടിമറികളെ ന്യായീകരിച്ച്. പക്ഷേ ഒടുവിൽ അവ റദ്ദാക്കപ്പെടുകയും സിവിലിയൻ ഭരണം തിരിച്ചുവരികയുമായിരുന്നു.
എന്നിരുന്നാലും, മുനീറിന്റെ തന്ത്രം സൂക്ഷ്മവും കൂടുതൽ അപകടകരവുമാണ്.ഭരണഘടനാ ഭേദഗതിയെ രാജ്യത്തിനകത്തെ മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരുമടക്കം വിമർശിച്ചിട്ടുണ്ട്. ഭേദഗതിയെ ‘നിയമവാഴ്ചയിൽ നിന്ന് അസിംമുനീറിനെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുന്ന ഒരു സമാന്തര അധികാരം എന്നാണ് പാക് അഭിഭാഷകനായ മഖ്ദൂം അലിഖാൻ വിശേഷിപ്പിച്ചത്.









Discussion about this post