മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ബിഗ്‌സ്‌ക്രീൻ പങ്കിടുമെന്ന് വിവരങ്ങൾ. മമ്മൂട്ടിയുമായി ഒരുമിച്ചഭിനയിക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും അത്തരത്തിൽ പ്ലാനുകൾ ഉണ്ടെന്നും ലോകയ്ക്ക് മുൻപ് മറ്റ് ചാൻസ് കാണുന്നില്ലെന്നും ലോകയിലെ കാമിയോ തന്നെ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണെന്നുമായിരുന്നു ദുൽഖറിൻ്റെ പ്രതികരണം.
ലോക’യുടെ തുടർ ഭാഗങ്ങളിലാണ് മമ്മൂട്ടി എത്തുക. ഇത് തനിക്ക് 14 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവർണ്ണാവസരമാണെന്ന് ദുൽഖർ പറഞ്ഞു. സൽമാൻറേതായി റിലീസിനൊരുങ്ങുന്ന ‘കാന്ത’ എന്ന സിനിമയുടെ പ്രൊമോഷണൽ പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകയുടെ ബജറ്റ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിന്റെ ഇരട്ടിയായി ഉയർന്നുപോയി.ബജറ്റിനെ കുറിച്ച് കേട്ടപ്പോൾ വാപ്പ അൽപ്പം ആശങ്കയിലായി. ലോക’യുടെ ഭാവി ഭാഗങ്ങളിൽ വാപ്പ തീർച്ചയായും ഉണ്ടാകും. വാപ്പയ്‌ക്കൊപ്പം ഞാൻ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ‘ലോക’. സിനിമയിൽ എത്തി 14 വർഷത്തിന് ശേഷമാണ് എനിക്ക് ഈ സുവർണാവസരം ലഭിച്ചത്, എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിക്കില്ല, ഞാൻ ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്ന ഈ നിമിഷം അഭിമാനകരവും വൈകാരികവുമാണെന്നായിരുന്നു ദുൽഖർ സൽമാന്റെ വാക്കുകൾ.









Discussion about this post