ഡൽഹി ചെങ്കോട്ടയ്ക്ക് അടുത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് തുർക്കിയിൽ നിന്നാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ‘ ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണെന്നും റിപ്പോർട്ടുകളുണ്ട്.
അൽ ഫലാഹ് സർവകലാശാലയിലെ പ്രൊഫസർ ഡോ.ഉമർ നേതൃത്വം നൽകിയ മൊഡ്യൂളിലെ ഭീകരർക്കും ജെയ്‌ഷെ മുഹമ്മദ്,അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത് ഉകാസയാണെന്നാണ് വിവരം. ഇന്ത്യയിൽ എങ്ങനെ സ്ലീപ്പർസെല്ലുകൾ വളർത്തിയെടുക്കാം എന്നതായിരുന്നു പ്രധാനമായും ഇവർ ചർച്ച ചെയ്തിരുന്നതത്രേ.
പാക് ബന്ധമുള്ളവർക്കൊപ്പം രണ്ട് സംഘങ്ങളായി ഉമറും മറ്റ് മൂന്ന് പേരും തുർക്കി സന്ദർശിച്ചിരുന്നു.2022 മാർച്ചിലായിരുന്നു ഉമർ തുർക്കിയിലെത്തിയത്. രണ്ടാഴ്ചക്കാലം അങ്കാറയിൽ താമസിക്കുകയും ചെയ്തു. ടെലഗ്രാം വഴിയായിരുന്നു ‘ഉകാസ’യുമായി ഉമർ ബന്ധപ്പെട്ടിരുന്നത്. പിന്നീട് സിഗ്‌നൽ, സെഷൻ പോലുള്ള എൻക്രിപ്റ്റ് ചെയ്ത ആപ്പുകളിലേക്ക് ഇവർ മാറി.









Discussion about this post