ബെംഗളൂരു : അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും മാരകമായ യുദ്ധവിമാനങ്ങളിൽ ഒന്ന് ഇന്ത്യയിൽ ലാൻഡ് ചെയ്തു. ചൈനയുടെ പേടിസ്വപ്നമായി വിശേഷിപ്പിക്കപ്പെടുന്ന സൂപ്പർസോണിക് ബോംബർവിമാനം ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് പറന്നിറങ്ങിയത്. ഇന്ത്യൻ വ്യോമസേനയുമായുള്ള ഒരു സംയുക്ത അഭ്യാസത്തിനാണ് അമേരിക്കയുടെ ഈ സൂപ്പർസോണിക് ബോംബർവിമാനം എത്തിയിരിക്കുന്നത്.
2025-കോപ്പ് ഇന്ത്യ എക്സർസൈസിൽ ഇന്ത്യൻ വ്യോമ സേനയ്‌ക്കൊപ്പം ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ പരിശീലനം നടത്തും. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ ആക്രമണാത്മക സൈനിക വികാസത്തിനെതിരെ ക്വാഡ് രാഷ്ട്രങ്ങളായ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവർ ഒന്നിച്ചു നിൽക്കുന്നതിന്റെ ഒരു പ്രധാന സൂചന കൂടിയാണ് ഇന്ത്യയുമായുള്ള യുഎസിന്റെ ഈ സംയുക്ത വ്യോമ അഭ്യാസം.
1985 മുതൽ യുഎസ് വ്യോമസേനയുടെ നട്ടെല്ലാണ് ബി-1ബി ലാൻസർ. ‘ആകാശത്തിന്റെ കിരീടം ധരിക്കാത്ത രാജാവ്’ എന്നാണ് സൈന്യം ഈ ബോംബർ വിമാനത്തെ വിശേഷിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ ആണവ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ബി-1ബി ലാൻസർ പിന്നീട് മറ്റു പ്രവർത്തനങ്ങൾക്കും സാധ്യമാകുന്ന രീതിയിൽ പരിവർത്തനം ചെയ്യുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 1,500 കിലോമീറ്റർ വേഗതയിൽ പറക്കാൻ ഈ സൂപ്പർസോണിക് വിമാനത്തിന് ശേഷിയുണ്ട്. ഇന്ധന ടാങ്കിൽ 12,000 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനുള്ള അത്രയും ഇന്ധനം നിറയ്ക്കുന്നതിനും 34 ടൺ വരെ ആയുധ ശേഷി വഹിക്കുന്നതിനും ബി-1ബി ലാൻസർ സൂപ്പർസോണിക് ബോംബർ വിമാനത്തിന് കഴിയുന്നതാണ്.









Discussion about this post