ശ്രീനഗർ : ഇന്ത്യൻ മണ്ണിൽ ഇരുന്ന് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും വിലപ്പെട്ടതെല്ലാം മണ്ണോട് ചേർക്കുമെന്ന ദൃഢനിശ്ചയവുമായി ഇന്ത്യൻ സുരക്ഷാസേന. ഡൽഹിയിൽ ഭീകരാക്രമണം നടത്തിയ ചാവേർ ഡോ. ഉമർ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പുൽവാമയിൽ ഉള്ള ഭീകരന്റെ വീട് തകർത്തു തരിപ്പണമാക്കിയത്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഡോ. ഉമർ നബി നടത്തിയ കാർ ചാവേർ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാസേനയുടെ ഈ നടപടി. ഡോ. ഉമറിന്റെ മൂന്ന് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേരെ സ്ഫോടനത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് പുൽവാമയിലെ ഡോ. ഉമർ നബിയുടെ വീട് തകർക്കുന്നതിനുള്ള നടപടികൾ സുരക്ഷാ സേന ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചയ്ക്ക് മുൻപായി പലതവണയായുള്ള നിയന്ത്രിത സ്ഫോടനങ്ങളിലൂടെ വീട് പൂർണമായും തകർത്തു. ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ചാണ് ഭീകരന്റെ വീട് തകർത്തതെന്ന് സുരക്ഷാസേന അറിയിച്ചു.









Discussion about this post